ഇടുക്കി: അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയും ഒപ്പമെത്തിയ ഇടിയും മിന്നലും ഹൈറേഞ്ച് മേഖലയെ ഭയപ്പെടുത്തി. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞതോടെയാണ് ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ അതി ശക്തമായ മഴയും ഉഗ്ര ശബ്ദത്തിൽ ഇടിയും മിന്നലും അനുഭവപ്പെട്ടത്.
മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഇല്ലാതിരുന്നതിനാൽ തന്നെ ആരും പ്രതീക്ഷിച്ചിരുന്നില്ല. കട്ടപ്പന നഗരം അടക്കമുള്ള സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടായി. ചിലയിടങ്ങളിൽ നിന്നും പുക ഉയർന്നതായും പറയപ്പെടുന്നുണ്ട്.
ഉഗ്ര ശബ്ദത്തോടെയുള്ള ഇടിമുഴക്കം ഉണ്ടായതോടെ പലരും ജോലി സ്ഥലങ്ങളിൽ നിന്നും മറ്റും ഓടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. ഇടിമിന്നലിനു പിന്നാലെ വൈദ്യുതിയും മുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി.
പലയിടങ്ങളിലും രാത്രി വൈകിയും വൈദ്യുത ബന്ധം പുനസ്ഥാപിച്ചിട്ടില്ല. കേബിൾ, വൈഫൈ ലൈനുകളും ചിലയിടങ്ങളിൽ കട്ടായിട്ടുണ്ട്. ഇടിയിലും മിന്നലിലും ചിലയിടങ്ങളിൽ ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചതായി റിപ്പോർട്ടുണ്ട്. മഴ തുടങ്ങിയതിനു പിന്നാലെ കാലാവസ്ഥാ വകുപ്പ് ഇടുക്കി അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: