വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനാണ് പോപ്പ്, അല്ലെങ്കിൽ മാർപ്പാപ്പ. പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതും നടപടി ക്രമങ്ങളുമൊക്കെ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളും മറ്റുള്ളവരും നോക്കിക്കാണുകയായിരുന്നു.
ലോകത്താകമാനം ഒരു ബില്യണിലധികം ആളുകൾ പോപ്പിനെ പിന്തുടരുന്നുണ്ടെന്നാണ് കണക്കുകൾ. കത്തോലിക്ക സഭയുടെ തലവനും വത്തിക്കാന്‍ സിറ്റി-സ്റ്റേറ്റിന്‍റെ നേതാവും പോപ് തന്നെയാണ്.
പോപ്പിന്‍റെ തെരഞ്ഞെടുപ്പ് വാർത്തകൾക്കിടയിൽ ഉയർന്ന ചോദ്യമാണ് അദ്ദേഹത്തിന്‍റെ വേതനത്തെ കുറിച്ച്. ഫോർച്യൂൺ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഏതാണ്ട് അമേരിക്കൻ പ്രസിഡന്‍റിനൊപ്പം നിൽക്കുന്ന വേതനം അദ്ദേഹത്തിനു ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
കാര്‍ഡിനല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന പോപ്പ് ലിയോ പതിനാലാമന് പ്രതിമാസം 33,000 യുഎസ് ഡോളര്‍ (28 ലക്ഷത്തിലധികം രൂപ) ശമ്പളം ലഭിക്കും എന്നാണ് പറയുന്നത്. ഇത് ഏകദേശം അമേരിക്കൻ പ്രസിഡന്‍റിന്‍റെ വേതനത്തിനു തുല്യമാണ്.
ഇതോടൊപ്പം തന്നെ മറ്റ് വിവിധ ആനുകൂല്യങ്ങള്‍ക്കും പോപ്പിന് അര്‍ഹതയുണ്ട്. പോപ്പ്‌മൊബൈല്‍ എന്ന പ്രത്യേക കാര്‍, ഒരു പേഴ്‌സണല്‍ ഫാര്‍മസി, സൗജന്യ ഭക്ഷണം, താമസം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, ചരിത്രം പരിശോധിച്ചാല്‍, മിക്ക പോപ്പുകളും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഉയര്‍ന്ന ശമ്പളം നിരസിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പോപ്പ് ലിയോയുടെ മുന്‍ഗാമിയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തിപരമായ വരുമാനമൊന്നും നേടിയിരുന്നില്ല. ഇക്കാര്യത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഒരു പോപ്പ് സ്ഥാനമൊഴിഞ്ഞാലും, അദ്ദേഹത്തിന് പ്രതിമാസം 3,300 യുഎസ് ഡോളര്‍ (2.8 ലക്ഷം രൂപ) പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. അദ്ദേഹത്തിന്‍റെ താമസം, ഭക്ഷണം, വീട്ടുജോലി എന്നിവയ്ക്കുള്ള തുടര്‍ച്ചയായ സഹായവും ലഭിക്കും.
ഇറ്റാലിയന്‍ നഗരമായ റോമിലെ ഒരു ചെറിയ രാജ്യമായ വത്തിക്കാന്‍, വിദേശ സംഭാവനകള്‍, നിക്ഷേപങ്ങള്‍, ടൂറിസം, മ്യൂസിയം ടിക്കറ്റ് വില്‍പ്പന തുടങ്ങിയവയില്‍ നിന്നാണ് വരുമാനത്തിന്‍റെ ഭൂരിഭാഗവും നേടുന്നത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: