കൽപ്പറ്റ: പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ കുട്ടികളായ രണ്ട് പേർ മുങ്ങി മരിച്ചു. വയനാട് വാളാടിയിലാണ് സംഭവം. വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.
അവധിക്കാലമായതിനാല്‍ ബന്ധുക്കളായ അഞ്ച് കുട്ടികള്‍ കുളിക്കാനെത്തിയതായിരുന്നു. രണ്ടുകുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് കയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഏറെ നേരം നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: