എന്തും ഏതും റീൽസും വീഡിയോയുമാക്കുന്നവരാണ് ഇപ്പോഴത്തെ തലമുറ. ഇത്തരത്തിൽ ഒരു സോഷ്യൽ മീഡിയ താരത്തിന്‍റെ ആദ്യരാത്രി വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. സജ്ജാദ് ചൗധരി എന്ന യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വിവാഹ ദിവസം ആദ്യ രാത്രി ആഘോഷത്തിനായി മുറിയിലേക്ക് കയറുമ്പോൾ പകർത്തിയ വീഡീയോയാണിത്. സജ്ജാദ് റൂമിലേക്ക് കയറുമ്പോൾ അലങ്കരിച്ച കട്ടിലിൽ സുന്ദരിയായ വധു കിടക്കുന്നത് കാണാം. തുടർന്ന് നിറത്തിലല്ല സ്നേഹത്തിലാണ് കാര്യമെന്ന് ഇയാൾ പറയുന്നുണ്ട്. ഇതിനിടെ വധു നിങ്ങൾ സ്വകാര്യ നിമിഷങ്ങളും ആളുകളെ കാണിക്കുമോയെന്ന് ചോദിക്കുന്നുണ്ട്.
എനിക്ക് എത്ര സുന്ദരിയായ ഭാര്യയെയാണ് ലഭിച്ചിരിക്കുന്നത്. അത് ഞാൻ ആളുകളോട് പറയണ്ടേ എന്നായിരുന്നു സജ്ജാധിന്‍റെ മറുപടി. വീഡിയോ എടുക്കുന്നതിനിടെ വീട്ടിൽ കരണ്ട് പോകുന്നതും ഇരുവരും ചിരിക്കുന്നതും കേൾക്കാം. 4.9 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Join Our Whats App group
Post A Comment: