തൃശൂർ: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി ലോറി ഇടിച്ച് മരിച്ചു. കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്‍റെ മകൻ അൽഫൗസാൻ (14) ആണ് മരിച്ചത്. അപകടം കണ്ട് ഓടിക്കൂടിയവരിൽ കുട്ടിയുടെ അമ്മയുമുണ്ടായിരുന്നു.
അൻസാൻ ആശുപത്രിയിലെ നഴ്സാണ് കുട്ടിയുടെ അമ്മ സുലൈഖ. മറ്റുള്ളവരുടെ കൂടെ മരിച്ചത് ആരാണെന്നറിയാൻ ഓടിയെത്തിയപ്പോഴാണ് അപകടത്തിൽപെട്ടത് മകനാണെന്ന് സുലൈഖ തിരിച്ചറിഞ്ഞത്. ഇതോടെ സുലൈഖ ബോധം നഷ്ടപ്പെട്ട് താഴെ വീണു. കൂടെയുണ്ടായിരുന്നവർക്ക് പോലും പിന്നീടാണ് കാര്യം മനസിലായത്.
അക്കിക്കാവ് ജംക്ഷനിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. റോഡു പണി നടക്കുന്നതിനാൽ സൈക്കിൾ തള്ളിക്കൊണ്ടു പോകുകയായിരുന്നു. ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: