www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെവിൻ കേസിൽ ശിക്ഷ മറ്റന്നാൾ; ദുരഭിമാനക്കൊലയെന്ന് കോടതി; ചാക്കോയെ വെറുതെ വിട്ടു

Share it:

കോട്ടയം: കെവിൻ കൊലക്കേസിൽ ശിക്ഷ മറ്റന്നാൾ വിധിക്കും. കെവിന്‍റേത് ദുരഭിമാന കൊലയാണെന്നു കണ്ടെത്തിയ കോടതി 14 പ്രതികളിൽ നാല് പേരെ വെറുതെ വിട്ടു. നീനുവിന്‍റെ സഹോദരൻ ഉൾപ്പെടെ പത്ത് പേർ കുറ്റക്കാരാണെന്നും കണ്ടെത്തി. ഇവർക്കുള്ള ശിക്ഷയാണ് മറ്റന്നാൾ വിധിക്കുക. തെളിവുകളുടെ അഭാവത്തിൽ നീനുവിന്‍റെ അഛൻ ഉൾപ്പെടെ നാലു പേരെ കോടതി വെറുതെ വിട്ടിട്ടുണ്ട്. ദുരഭിമാനകൊലയെന്നു കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കുമെന്ന് നിയമ വിദഗ്ദർ സൂചന നൽകുന്നു. 

കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് കേസിന്‍റെ നടപടി ക്രമങ്ങൾ. നേരത്തെ ഓഗസ്റ്റ് 14ന് കെവിൻ വധക്കേസില്‍ വിധി പറയാനിരുന്ന കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്‍റെയും വിശദീകരണം കേട്ടു. 

കെവിന്‍റെ ഭാര്യ നീനുവിന്‍ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്.  ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Mostreaded

Post A Comment: