
തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ.സി. ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. എന്നാല്‍ ബാലഭാസ്‌കറിന്‍റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.
കേസില്‍ സര്‍ക്കാരിന്‍റെ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ബാല ഭാസ്‌കറിന്‍റെ കുഞ്ഞും മരിച്ചിരുന്നു. അപകടശേഷം കാറോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഡ്രൈവറായ അര്‍ജുന്‍ മൊഴി നല്‍കിയിരുന്നത്. ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഇരട്ടിച്ചത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: