www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദർലാന്‍റിനെ തേടി സോളോ ലേഡി അവാർഡ്

Share it:

കൊച്ചി: ദൃശ്യകലയുടെ ചരിത്രത്തിൽ പുതിയ ചുവടുവയ്പ്പുമായി പുറത്തിറങ്ങിയ നാനോ മ്യൂസിക് മൂവി മദർലാന്‍റിനെ തേടി മറ്റൊരു പുരസ്കാരം കൂടി. ആര്യ ഇവന്‍റ് മീഡിയ എന്‍റർടെയിൻമെന്‍റ് 2019-2020 വർഷത്തിൽ ഏർപ്പെടുത്തിയ സോളോ ലേഡി ഷോർട്ട് ഫിലിം കോമ്പറ്റീഷൻ അവാർഡാണ് മദർലാന്‍റ് സ്വന്തമാക്കിയത്. 


പ്രശസ്ത കോറിയോഗ്രാഫർ ഇംതിയാസ് അബൂബക്കറാണ് മദർലാന്‍റ് എന്ന മ്യൂസിക് മൂവിയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇംതിസായിന്‍റെ മകൾ ഐറിന്‍റെ പേരിലാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ. ബിഗ് ബജറ്റിൽ ഒരുങ്ങിയ മദർലാന്‍റ് ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. അൻവർ റഷീദിന്‍റെ അസോസിയേറ്റ് ഡയറക്ടറും, നടനുമായ സലാം ബുക്കാരിയാണ് ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 


ജർമനിയിൽ നിന്നുമുള്ള പെർഫോമിങ് ആർട്ടിസ്റ്റ് മയം അലിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബാലതാരമായ ഒഫിർ നാസ്, പറവ ഫെയിം ഗോവിന്ദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.  സമീർ ഹക്കാണ് ക്യാമറ. എഡിറ്റർ അയൂബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് രാകേഷ് കേശവൻ. ഗാനരചന ഇംതിയാസ് അബൂബക്കറും ശ്രിയയും ചേർന്ന് നിർവഹിച്ചിരിക്കുന്നു. പദ്മാവതിന്‍റെ കോസ്റ്റ്യൂം അസിസ്റ്റന്‍റായ ജോമോൻ ജോൺസൺന്‍റിന്‍റേതാണ് വസ്ത്രാലങ്കാരം. പരസ്യകല പാലായ് ഡിസൈൻസ് ഗാനരചന ഇമ്തിയാസ്‌ അബൂബക്കറും പ്രിയയും

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

shortfilm

Post A Comment: