www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പി. ചിദംബരം അറസ്റ്റിൽ; അവസാനിച്ചത് മണിക്കൂറുകൾ നീണ്ട നാടകീയത

Share it:

ന്യൂഡെൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസിലെ ശക്തനുമായ നേതാവ് പി. ചിദംബരം അറസ്റ്റിൽ. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടന്ന നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് ചിദംബരം അറസ്റ്റിലായിരിക്കുന്നത്. നേരത്തെ എഐസിസി ആസ്ഥാനത്ത് എത്തിയ ചിദംബരം സിബിഐ സംഘത്തെ കബളിപ്പിച്ച് രക്ഷപെട്ടിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ട സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും ഗെയിറ്റ് തുറന്നില്ല. പിന്നാലെ ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടന്നാണ് സിബിഐയും എൻഫോഴ്സ്മെന്‍റ് സംഘവും വീട്ടിലെത്തിയത്. 

അഭിഭാഷകരുമായി നടത്തിയ കൂടിയാലോചനകൾക്ക് പിന്നാലെയാണ് ചിദംബരം അറസ്റ്റിനു സമ്മതിച്ചത്. അത്യന്തം നാടകീയ രംഗങ്ങളാണ് ദില്ലിയിൽ അരങ്ങേറുന്നത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസിൽ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. സിബിഐ കോൺഗ്രസ്‌ ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണിപ്പോൾ.  രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

National

Post A Comment: