മലപ്പുറം: ഏഴാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ അധ്യാപകനെ കണ്ടെത്താനായില്ല. മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ പഠിപ്പിച്ചിരുന്ന അറബി അധ്യാപകൻ മസൂദാണ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയത്. ഇയാൾക്കെതിരെ പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അറബി അധ്യാപകനായ മസൂദ് പീഡിപ്പിച്ചത്. ശാരീരിക അസ്വസ്ഥത നേരിട്ട പെൺകുട്ടിയെ വീട്ടുകാർ സ്കാനിങ്ങിനു വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് സ്കാൻ സെന്‍ററിലെ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: