ചെന്നൈ: വേളാങ്കണ്ണി പള്ളിയിൽ ആക്രമണ സാധ്യത നിലനിൽക്കെ ലഷ്കർ ഭീകരരെ കണ്ടെത്താൻ കോയമ്പത്തൂരിൽ വ്യാപക തിരച്ചിൽ. വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ചാണ് എൻഐഎ സംഘം വ്യാപകമാ തിരച്ചിൽ നടത്തുന്നത്. കടൽ മാർഗം ലഷ്കർ ഇ തൊയ്ബ ഭീകരർ കോയമ്പത്തൂരിലെത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.
അക്രമികളുടെ ലക്ഷ്യം വേളാങ്കണ്ണി പള്ളിയുൾപ്പെടെയുള്ള തീർഥാടന കേന്ദ്രമാണെന്നാണ് സൂചന. ഇതെ തുടർന്ന് ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറമേ കര്‍ണാടകം, ആന്ധ്ര, പുതുച്ചേരി ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: