www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ

Share it:

ബംഗളൂരു: ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. വിക്ഷേപണത്തിന്‍റെ 29-ാം ദിവസമാണ് ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്നത്. അതീവ നിർണായകമായ ദൗത്യമാണ് ഇപ്പോൾ ചന്ദ്രയാൻ പിന്നിട്ടിരിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. 

ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും  18078  കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് പ്രവേശിച്ചത്. ചന്ദ്രനെ ചുറ്റാൻ ആരംഭിക്കുന്ന ഉപഗ്രഹത്തെ അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിക്കും. സെപ്റ്റംബർ ഒന്നാം തീയതിയോടെയായിരിക്കും ഈ പ്രക്രിയ പൂർത്തിയാകുക. 

സെപ്റ്റംബർ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടും. ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ  ഒരു വർഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബർ ഏഴിനായിരിക്കും അതിനിര്‍ണായകമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2:30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Science

Post A Comment: