പയ്യന്നൂര്‍: സ്വന്തം ഭാര്യയെ ഭീഷണിപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലൈംഗിക ചൂഷണിത്തിനു വിട്ടുകൊടുത്ത ഭർത്താവ് അറസ്റ്റിൽ. തൃക്കരിപ്പൂര്‍ ഇളമ്പച്ചി വിറ്റാക്കുളത്തെ അബ്ദുള്‍സലാമാണ് അറസ്റ്റിലായത്. നഗരത്തിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഇയാൾ സ്ഥാപനത്തിന്‍റെ മറവിലാണ് ഭാര്യയെ ഉപയോഗിച്ച് വേശ്യാവൃത്തി നടത്തി വന്നത്. നഗരത്തിൽ സ്റ്റേഷനറി കടയാണ് ഇയാൾക്ക്.
കടയിൽ പകൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വശത്താക്കിയായിരുന്നു പ്രവൃത്തി. ഇതിനായി സ്റ്റേഷനറി കടയുടെ പിൻഭാഗത്ത് ക്യാബിൻ കണക്കെ മുറി തിരിച്ചിരുന്നു. പകല്‍ കടയില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് കരാര്‍ ഉറപ്പിച്ച് രാത്രിയിലാണ് ഇയാള്‍ 31 വയസുള്ള ഭാര്യയെ അവര്‍ക്ക് വിട്ടുനല്‍കിയിരുന്നത്. 2000 രൂപവരെ ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികളോട് വാങ്ങിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇയാളുടെ ചെയ്തികളെ എതിര്‍ത്ത ഭാര്യയെ കുട്ടികളെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് ഇയാള്‍ കാര്യം നേടിയെടുത്തത്. എന്നാല്‍ കഴിഞ്ഞ ബലി പെരുന്നാളിന്‍റെ അന്ന് അബ്ദുള്‍സലാമിന്‍റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയ യുവതി ബന്ധുക്കളോട് പീഡന വിവരങ്ങള്‍ പങ്കുവച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതില്‍ പൊലീസ് കേസെടുത്ത് അബ്ദുള്‍സലാമിനായി തിരച്ചില്‍ നടത്തവേയാണ് ഇയാള്‍ വക്കീല്‍ മുഖാന്തരം ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: