www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ചന്ദ്രയാൻ രണ്ട് ചന്ദ്രന് 179 കിലോമീറ്റർ അരികെ

Share it:

ബംഗളൂരു: രാജ്യത്തിന്‍റെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ 179 കിലോമീറ്റർ അടുത്ത്. ഇന്ന് രാവിലെ മൂന്നാം ഭ്രമണപഥമാറ്റം പൂർത്തിയാക്കിയതോടെയാണ് ചന്ദ്രയാൻ രണ്ട് ചന്ദ്രന് തൊട്ടരികിൽ എത്തിയത്. ഇനി പേടകത്തിന്  ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ ദുരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററുമാണ്. രാവിലെ 9:04നാണ് ചന്ദ്രയാന്‍റെ മൂന്നാം ഭ്രമണപഥ മാറ്റം ആരംഭിച്ചത്. തുടര്‍ന്ന് വെറും 11:90 സെക്കന്‍റുകള്‍ കൊണ്ട് ഇത് പൂര്‍ത്തിയാക്കുകയായിരുന്നു.

പേടകത്തിലുള്ള എഞ്ചിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. മറ്റന്നാളാണ് അടുത്ത ഭ്രമണപഥമാറ്റം. വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയ്ക്കായിരിക്കും ഇത് നടക്കുക. സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പിരിയും. സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തും.

കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ ചന്ദ്രയാന്‍-2 പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍ പതിച്ചുണ്ടായ ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പേടകത്തിലെ ടെറൈന്‍ മാപ്പിംഗ് ക്യാമറയാണ് (ടി.എം.സി 2) ചിത്രങ്ങള്‍ പകര്‍ത്തിയത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 4,375 കിലോമീറ്റര്‍ അകലെനിന്നുള്ളവയാണ് ചിത്രങ്ങള്‍. ജാക്‌സന്‍, മിത്ര, മാക്, കെറേലേവ്, പ്ലാസ്‌കെറ്റ്, റോസ്ദെസ്റ്റെവെന്‍സ്‌കി, സോമര്‍ഫെല്‍ഡ്, കിര്‍ക്വുഡ്, ഹെര്‍മൈറ്റ് തുടങ്ങിയ ഗര്‍ത്തങ്ങളാണ് ചിത്രത്തില്‍ കാണുന്നത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Science

Post A Comment: