www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2009) Idukki (1927) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒളിച്ചോടിയ പെൺകുട്ടിയെ തല്ലിച്ചതച്ച് വൃദ്ധൻ; കണ്ടുനിന്ന് നാട്ടുകാർ

Share it:

ഹൈദരാബാദ്: ഒളിച്ചോടിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾക്കൂട്ടത്തിനു നടുവിൽ തല്ലിച്ചതച്ചു. ആന്ധ്രപ്രദേശിലെ അനന്തപ്പൂർ ജില്ലയിലാണ് പ്രാകൃതമായ ശിക്ഷാ രീതി നടപ്പായത്. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ഇരുപത് വയസ് പ്രായമുള്ള യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ഗ്രാമത്തിലുള്ളവര്‍ വ്യക്തമാക്കുന്നത്. ഒളിച്ചോടിയ ഇവരെ കഴിഞ്ഞ ദിവസം ഗ്രാമത്തിലേക്ക് തിരിച്ച് കൊണ്ടുവന്നിരുന്നു. ഇവരെ ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ വിചാരണ ചെയ്ത് ശിക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അനന്ത്പൂര്‍ ജില്ലയിലെ കെ പി ദൊഡ്ഢി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. കൂടി നില്‍ക്കുന്ന ആളുകള്‍ക്ക് നടുവില്‍ തലകുനിച്ചിരിക്കുന്ന യുവാവിനേയും ദൃശ്യങ്ങളില്‍ കാണാം. 

പെണ്‍കുട്ടി നല്‍കിയ മറുപടികളില്‍ കുപിതനായ പ്രായമായ ആള്‍ കൈകള്‍ കൊണ്ടും വടികൊണ്ടും ചവിട്ടിയും ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് പൊലീസ് സംഭവം ശ്രദ്ധിക്കുന്നത്. എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി. വനിതാ കോണ്‍സ്റ്റബിളിനെ അയച്ച് സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവാവുമായി പെണ്‍കുട്ടിക്ക് ശാരീരിക ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ പോക്സോ ഉള്‍പ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light