www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1850) Idukki (1787) Mostreaded (1616) Crime (1410) National (1209) Entertainment (840) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (88) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (15) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

big offer.. Water Filter for Tap

big offer..  Water Filter for Tap
Hard Water Filter for Tap | for Borewell/Tanker Water

കാശ്മീരിന് പ്രത്യേക പദവി ഇല്ല; ആർട്ടിക്കിൾ 370 റദ്ദാക്കി

Share it:

ന്യൂഡെൽഹി: കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി. ഇതോടെ കാശ്മീരിന്‍റെ പ്രത്യേക പദവി അവസാനിച്ചു. കടുത്ത പ്രതിപക്ഷ ബഹളത്തിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തിര കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതിനു പിന്നാലെ അമിത്ഷാ രാജ്യസഭയിൽ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. 

സർക്കാർ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ ഒപ്പുവച്ചു. അമിത്ഷായുടെ തീരുമാനം വന്ന് നിമിഷങ്ങൾക്കുള്ളിൽ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. അതേസമയം കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കാശ്മീരിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. 

കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന നിയമങ്ങൾ പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്‍റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്രം ശക്തമാക്കുകയും ചെയ്തു. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ഞായറാഴ്ച്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: