www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർട്ടിക്കിൾ 370 എന്താണെന്ന് അറിയാം

Share it:

ന്യൂഡെൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലൂടെ ജമ്മുകാശ്മീർ വിഭജിക്കപ്പെടുകയാണ്. ജമ്മു കാശ്മീര്‍. ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങള്‍ ചേര്‍ന്നതാണ് ഈ സംസ്ഥാനം. ഭരണഘടനയുടെ 370മത് അനുച്ഛേദ ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ഈ സംസ്ഥാനത്തിന് നല്‍കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്. 

ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാറാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. സ്വാതന്ത്ര കാലത്ത് കാശ്മീർ രാജാവായിരുന്ന ഹരിസിങ് കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കാശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കാശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി. 


പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കാശ്മീരി ജനതക്ക് കൊടുത്ത വാക്ക് കാശ്മീരിനു സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീർ കൻസ്റ്റിറ്റ്യൂഷനൽ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കാശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി. 

ആർട്ടിക്കിൾ 370 ലെ പ്രസക്ത ഭാഗങ്ങൾ

1. കാശ്മീർ ഇന്ത്യയിലെ ഒരു കൻസ്റ്റിറ്റ്യുവന്‍റേ് സ്റ്റേറ്റ് ആണ്. അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.

2. ഇന്ത്യൻ യൂണിയനിൽ അംഗമാണ് കാശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്‍റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട്പോകാനാവില്ല. 

3. പർലമെന്‍റിന് യൂണിയൻ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്‍റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.

4. ഇന്ത്യൻ മൗലിക അവകാശങ്ങള്‍ കാശ്മീരിനു ബാധകമാണ്.ഇതിൽ സ്വത്തിനുള്ള അവകാശം കാശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്. 

5. ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .

6. ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .

7. കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.

8. കാശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .

35എ വകുപ്പ്

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Mostreaded

National

Post A Comment: