ഹൈദരാബാദ്: നവജാത ശിശുവിനെ പുക്കുൾകൊടിയോടുകൂടി മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ മീര്‍പെറ്റിലാണ് ദാരുണമായ സംഭവം. റോഡ് അരികില്‍ പോളിത്തീന്‍ കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം വഴിയാത്രക്കാര്‍ കണ്ടത്. ശരീരത്തില്‍ നിന്നും പൊക്കിള്‍കൊടി അറുത്തുമാറ്റിയിട്ടില്ലാത്ത നിലയിലാണ് മൃതദേഹം. പെണ്‍കുട്ടിയെ കൊന്ന് തെരുവില്‍ ഉപേക്ഷിച്ചതാണെന്ന് കരുതപ്പെടുന്നു.
കവറിന് പുറത്ത് രക്തത്തിന്‍റെ അംശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ വഴിയാത്രക്കാര്‍ കവര്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞാണെന്ന് മനസിലായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: