www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (428) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

പീഡനം ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ മറവിൽ; ഏഴാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Share it:

മലപ്പുറം: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അധ്യാപകനെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം ജില്ലയിലാണ് കഴിഞ്ഞ ദിവസം ഏഴാം ക്ലാസുകാരി ഗർഭിണിയാണെന്ന വാർത്ത പുറത്തു വന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്കൂളിലെ താൽകാലിക അറബി അധ്യാപകൻ അബ്ദുൾ മസൂദ് അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 

പെൺകുട്ടിയെ പീഡിപ്പിക്കണം എന്ന ഉദേശത്തോടുകൂടി ഇയാൾ ട്രാപ്പിലാക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നിൽക്കുകയാണെന്ന് അന്വേഷിച്ചറിഞ്ഞ ശേഷമായിരുന്നു പീഡനത്തിനു കളമൊരുക്കിയത്. പെൺകുട്ടിയോട് അടുപ്പം കൂടി  വശത്താക്കിയ ശേഷം ലൈംഗിക ലൈംഗിക ബന്ധത്തെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകുന്നുവെന്ന വ്യാജേനയാണ് ഇയാൾപെൺകുട്ടിയെ വഞ്ചിക്കുന്നത്. 

എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ മറ്റുള്ള കുട്ടികളും ഇത്തരത്തിൽ തന്നോട് ചോദിച്ച് പഠിച്ചിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. 
ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വച്ചാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ട് വന്നയുടന്‍ പൊലീസ് പ്രതിയ്‌ക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാല്‍സംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വയറു വേദനയുമായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിയുടെ രക്ഷിതാക്കളടക്കം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. പെണ്‍കുട്ടി കുറച്ചു കാലമായി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ചികിത്സയ്‌ക്കെത്തിച്ച സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

സംഭവം പുറത്തായതോടെ മസൂദ് ഒളിവില്‍ പോകുകയായിരുന്നു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്‍റെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തില്‍ പ്രതി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

അതേസമയം തന്‍റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ പോലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച്‌ അറിഞ്ഞതെന്നാണ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ പറഞ്ഞത്. ഇതോടെ ഇയാളെ സ്‌കൂള്‍ മാനേജ്‌മെന്‍റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ പിന്നീട് ജില്ലാ ജയിലില്‍ എത്തിച്ചു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: