www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്യാമ്പിൽ സ്ത്രീകൾക്ക് അടിവസ്ത്രം വേണം; ഞരമ്പ് രോഗി അറസ്റ്റിൽ

Share it:

കൊച്ചി: സംസ്ഥാനം പ്രളയക്കെടുതികളിൽ ദുരന്തം അനുഭവിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഞരമ്പ് രോഗികളുടെ വിളയാട്ടം. സംഭവം അതിരൂക്ഷമായതോടെ പൊലീസ് നടപടി ശക്തമാകി. ഇതിന്‍റെ ഭാഗമായി ഇരവിപേരൂരിൽ ഒരാളെ അറസ്റ്റ് ചെയ്തു. കരിമുളയ്ക്കല്‍ വീട്ടില്‍ സതീഷ്‌കുമാറി(രഘു)വിനെയാണ് തിരുവല്ല പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഇരുവള്ളപ്ര സെന്‍റ് തോമസ് എച്ച്എസ്എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിയന്തിരമായി അടിവസ്ത്രങ്ങള്‍ എത്തിക്കമെന്നായിരുന്നു സതീഷ്‌കുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇരവിപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് മെമ്പറുമായ അജിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്യാമ്പില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ഇത് വ്യാജപ്രചാരണമാണെന്നുമായിരുന്നു അജിതയുടെ പരാതി.


മാത്രവുല്ല, സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നല്ല, ഇയാള്‍ ആവശ്യപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വേണമെന്നായിരുന്നു. ഇത് മനഃപൂര്‍വം, ക്യാമ്പിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രളയം, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയിലെ ആദ്യ അറസ്റ്റാണിത്. താന്‍ സദുദ്ദേശ്യത്തോടെയാണ് പോസ്റ്റിട്ടത് എന്നുള്ള പ്രതിയുടെ വാദഗതികളൊന്നും പൊലീസ് ചെവിക്കൊണ്ടില്ല. 119(ബി), 120 (ഓ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. രാത്രി തന്നെ ജാമ്യത്തില്‍ വിട്ടയച്ചു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Post A Comment: