www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഭർത്താവിനെ ഭയം; മരിച്ച പിഞ്ചുകുഞ്ഞിനെ പത്ത് ദിവസം ധാന്യപ്പുരയിൽ ഒളിപ്പിച്ച് അമ്മ

Share it:

നോയ്ഡ: ഊഞ്ഞാലിൽ നിന്നു വീണു മരിച്ച പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച് അമ്മ. യുപി ജേവാറിലെ ഗോപൽഗഡ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്‍റെ അമ്മ 24കാരിയായ അമ്മ ഹേമയെ പൊലീസ് പിടികൂടി. വീട്ടിലെ ധാന്യപ്പുരയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ആഗസ്റ്റ് 11 ന് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു.

ആഗസ്റ്റ് 11 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞിന്‍റെ അച്ഛൻ രോഹ്തേഷ്, ഭാര്യ ഹേമ കരയുന്നതാണ് കണ്ടത്. ആരോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് ഇവർ പറഞ്ഞു. ഗ്രാമത്തിലെ ഒരു ചടങ്ങിൽ സംബന്ധിക്കാൻ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പോയ സമയത്തായിരുന്നു ഇത്. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ 8.30 യ്ക്ക് ധാന്യപ്പുരയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. കുടുംബാംഗങ്ങളെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിനിടെ അമ്മ ഹേമ പൊട്ടിക്കരഞ്ഞു. കുഞ്ഞ് ഊഞ്ഞാലിൽ ആടുന്നതിനിടെ താഴെ വീണ് മരിച്ചതായിരുന്നു. കുടുംബാംഗങ്ങൾ തന്നെ വഴക്കുപറയുമെന്ന് ഭയന്ന് കുഞ്ഞിനെ ബാഗിലാക്കി ധാന്യപ്പുരയിൽ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരണകാരണം വ്യക്തമാകുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തില്ല. യുവതി കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

National

Post A Comment: