www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തിരുവനന്തപുരത്ത് മകനെ കാറിലാക്കി ദമ്പതികൾ തീകൊളുത്തി; ഭാര്യ മരിച്ചു

Share it:

തിരുവനന്തപുരം: അഞ്ച് വയസുകാരനായ മകനെ കാറിലാക്കി ഭാര്യയും ഭർത്താവും വീടിനുള്ളിൽ സ്വയം തീകൊളുത്തി. നെയ്യാറ്റികര അമരവിളയിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് അമരവിള സ്വദേശിയായ ദേവകി (22) പൊള്ളലേറ്റ് മരിച്ചു. ദേവകിയുടെ ഭർത്താവ് ശ്രീജിത്ത് തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇയാൾ തിരുവനതപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിനു തീപിടിച്ചത് കണ്ട് നാട്ടുകാർ ഓടിയെത്തിയത്. ഇവരുടെ അഞ്ചു വയസുകാരനായ മകനെ വീടിന് സമീപത്തു പാർക്ക് ചെയ്‌തിരിക്കുന്ന കാറിൽ സുരക്ഷിതനായി കണ്ടെത്തി. മകനെ കാറിലാക്കിയശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Post A Comment: