www.superprimetime.com

Total Pageviews

45,285,167

Blog Archive

Search This Blog

Tags

Kerala (1812) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെന്നും കസിനെന്നും പറഞ്ഞ് അനാശാസ്യം; യുവാക്കൾ പിടിയിൽ

Share it:

തിരുവല്ല: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ബിസിനസും അനാശാസ്യവും നടത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. നിരവധി കേസുകളില്‍ പ്രതിയായ തിരുവല്ല കുറ്റപുഴ പന്തിരുകാലായില്‍ സജിത്ത് (21) കുന്നന്താനം അമ്പലപ്പറമ്പില്‍ വീട്ടില്‍ അജിത് (19) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല സ്വദേശികളായ ശിവ കൃഷ്ണന്‍ , സുജുകുമാര്‍ എന്നിവർ രക്ഷപെട്ടു. തിരുവല്ല ചാത്തങ്കരിയില്‍ പാടശേഖരത്തിന് നടുവില്‍ ഒറ്റപ്പെട്ടു കിടന്നിരുന്ന വീടാണ് ഇവർ വാടകയ്ക്കെടുത്തിരുന്നത്. 

പിടിയിലായവരില്‍ നിന്നും 1200 ഗ്രാം കഞ്ചാവും ആറു വടിവാളുകളും പിടിച്ചെടുത്തു. പെരിങ്ങര ചാത്തങ്കരിയില്‍ വയലിന് നടുവില്‍ സ്ഥിതിചെയ്യുന്ന വീട് വാടകയ്ക്കെടുത്ത് ഓണ്‍ലൈന്‍ ടാക്സിയുടെ പേരില്‍ ഇവര്‍ കലാപരിപാടികള്‍ നടത്തിയിരുന്നത്. മൂന്നു മാസം മുമ്പാണ് ഇവര്‍ വീട് വാടകയ്ക്കെടുത്തത്. ഭാര്യയെന്നും കസിന്‍ എന്നും പറഞ്ഞ് എത്തിക്കുന്ന യുവതികളെ ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. ഇത്തരം സ്ത്രീകളെ മറയാക്കിയാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി വഴി ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് എത്തിച്ച് പ്രധാന ഇടനിലക്കാര്‍ക്ക് രഹസ്യ കേന്ദ്രങ്ങളില്‍ കിലോക്കണക്കിന് നല്‍കുന്നതാണ് ഇവരുടെ രീതി. വീട്ടിലേക്ക് രാപകല്‍ ഭേദമില്ലാതെ നിരവധി വാഹനങ്ങള്‍ വന്നുപോയതോടെയാണ് ഇവര്‍ നിരീക്ഷണത്തിലായത്. പോലീസിനു നേരെ കുരുമുളക് സ്‌പ്രേ അടിച്ചതിന് അറസ്റ്റിലായ കഞ്ചാവ് കാരിയറായ കൊയിലാണ്ടി സ്വദേശി രാഹുല്‍ ഇവിടെ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment:

Also Read

14 കാരി ഗർഭിണി; 19 കാരൻ അറസ്റ്റിൽ

കൊല്ലം: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 14 കാരി ഗർഭിണി. സംഭവത്തിൽ കടക്കൽ സ്വദേശിയായ 19 കാരനെ പൊലീസ് അറസ്