www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 123.2 അടി; ഒരു ദിവസം ഉയർന്നത് ഏഴ് അടിജലം

Share it:

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 123.2 അടിയിലെത്തി. ഇന്നലെ ഒരു ദിവസം കൊണ്ട് ഏഴ് അടി ജലമാണ് അണക്കെട്ടിൽ ഉയർന്നത്. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. സെക്കന്‍റിൽ 15,000 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്കെത്തും. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.


മഴക്കെടുതിയിൽ ഇടുക്കിയിൽ ഇന്നലെ മൂന്ന് പേർ മരിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ജില്ലയിൽ ഇന്നലെ രാത്രി എത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിച്ചെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ, പഴയ മൂന്നാർ ഹെഡ്‍വർക്സ് എന്നീ ഡാമുകളുടെ ഷട്ടറുകൾ തുറന്ന് വിട്ടിരിക്കുകയാണ്. കോഴിക്കോട്ട് കക്കയം ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് ഒന്നരയടിയായി ഉയർത്തി. കക്കയം ഡാമിന്‍റെ രണ്ട് ഷട്ടർ ഇന്നലെ വൈകിട്ട് തുറന്നിരുന്നു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Post A Comment: