www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പറവൂരിൽ യുവാവിനെ കുഴിച്ചുമൂടിയത് ജീവനോടെ; നടന്നത് മനസാക്ഷിയെ നടുക്കുന്ന ക്രൂരത

Share it:

കൊച്ചി: പറവൂരിൽ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത് അതി ക്രൂരമായിട്ടെന്ന് റിപ്പോർട്ട്. മനുവെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ തലക്കടിച്ചു വീഴ്ത്തിയ ശേഷം സംഘം ജീവനോടെ കുഴിച്ചിടുകായായിരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കൊലപാതകം അതിക്രൂരമാണെന്ന് ബോധ്യമായിരിക്കുകയാണ്. മനുവിന്‍റെ മൂക്കിലും വായിലും ശ്വാസകോശത്തിനുള്ളിലും മണ്ണിന്‍റെയും മണലിന്‍റെയും അംശം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. 

അമ്പലപ്പുഴയിലെ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് നാലംഗ സംഘം മനുവിനെ കൊലപ്പെടുത്തിയത് ഇടിച്ചും ചവിട്ടിയുമെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  ശരീരമാസകലം ഏറ്റ ഇടി മൂലം ആന്തരികാവയവങ്ങൾക്കും ക്ഷതമുണ്ടായി. ബിയർ കുപ്പിയും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതിന്‍റെ പാടുകളും മനുവിന്‍റെ ശരീരത്തിൽ പലയിടത്തുമുണ്ട്. ചതഞ്ഞരഞ്ഞ നിലയിലാണ് ശരീരത്തിന്‍റെ പല ഭാഗങ്ങളും. കേസിൽ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർ റിമാൻഡിലാണ്. പറവൂർ സ്വദേശികളായ തൈപ്പറമ്പിൽ അപ്പാപ്പൻ പത്രോസ് (28), വടക്കെ തയ്യിൽ സനീഷ് (സൈമൺ29), കാക്കരിയിൽ ഓമനക്കുട്ടൻ (ജോസഫ് 19), പറയക്കാട്ടിൽ കൊച്ചുമോൻ (39),െേ ക്കപാലയ്ക്കൽ ജോൺ പോൾ (33) എന്നിവരാണ് റിമാൻഡിലുള്ളത്. സംഘത്തിലുണ്ടായിരുന്ന പനഞ്ചിക്കൽ വിപിൻ (ആന്റണി സേവ്യർ 28), മൃതദേഹം മറവ് ചെയ്യാൻ കൂട്ടുനിന്ന അഞ്ചുപേർ എന്നിവരെ ഇനിയും പിടികൂടാനുണ്ട്.
പറവൂരിൽ സഹോദരി മഞ്ജുവിന്‍റെ വീടായ രണ്ടുതയ്യിലെത്തിയ മനു വൈകിട്ടോടെ പറവൂരിലെ ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു. ഈ സമയം നാലംഗ സംഘവും ബാറിലെത്തി. മുൻ വൈരാഗ്യമുള്ള മനുവിനെ കണ്ടതോടെ വാക്കേറ്റമുണ്ടാവുകയും മർദ്ദിക്കുകയുമായിരുന്നു. ബാറിൽ നിന്നിറങ്ങിയ മനുവിനെ വീണ്ടും മർദ്ദിച്ച് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് എത്തിച്ചു. ഇവിടെ വച്ച് അതിക്രൂരമായി ഇഷ്ടിക ഉപയോഗിച്ച് ശരീരമാസകലം മണിക്കൂറുകളോളം മർദ്ദിച്ചു. ശേഷം സ്‌കൂട്ടറിൽ ഓമനക്കുട്ടനും വിപിനും ചേർന്ന് മനുവിനെ പറവൂർ ഗലീലിയ കടപ്പുറത്തെ വിജനമായ സ്ഥലത്ത് എത്തിച്ചു. പിന്നാലെ അപ്പാപ്പൻ പത്രോസും സൈമണും സ്ഥലത്തെത്തി. ഇവരുടെ സുഹൃത്തുക്കളായ കൊച്ചുമോനെയും ജോൺ പോളിനെയും മറ്റു മൂന്നുപേരെയും കൂടി വിളിച്ചുവരുത്തി ചന്തക്കടവിന് 200 മീറ്റർ മാറി അരയാൾ താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു.‌

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: