www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്യാൻസർ മാറാൻ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരൻ മരിച്ചു

ബ്ലഡ് ക്യാൻസർ മാറാൻ നിർബന്ധിച്ച് ഗംഗ‍യിലിറക്കിയ അഞ്ച് വയസുകാരൻ മരിച്ചു
Share it:



ഹരിദ്വാർ: ബ്ലഡ് ക്യാൻസർ മാറാൻ നിർബന്ധിച്ച് ഗംഗ‍യിലിറക്കിയ അഞ്ച് വയസുകാരൻ മരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടിയെ രക്ഷിതാക്കൾ നിർബന്ധിച്ച് ഗംഗയിലിറക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. 

ന്യൂഡൽഹിയിൽ താമസിക്കുന്ന കുടുംബം ഇന്നലെ രാവിലെയാണ് ഹരിദ്വാറിലെത്തിയത്. രോഗിയായ ബാലനൊപ്പം മാതാപിതാക്കളും ബന്ധുവായ സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. യാത്രയില്‍ തന്നെ ബാലന്‍ അവശനിലയിലായിരുന്നുവെന്നും മകന് ക്യാന്‍സറാണ്, ദില്ലിയിലെ ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞുവെന്നും തന്നോട് പറഞ്ഞതായി ഡ്രൈവർ പറഞ്ഞു. 

ബന്ധുവായ സ്ത്രീയാണ് കുട്ടിയെ വെള്ളത്തിൽ മുക്കിയത്. ഈ സമയത്ത് മാതാപിതാക്കള്‍ പ്രാർഥന ചൊല്ലുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ട്. 

മുക്കുന്നതിനിടെ കുട്ടി അവശ നിലയിലായിരുന്നു. ഇത് കണ്ടു നിന്നവർ കുട്ടിയെ കരയ്ക്ക് കയറ്റാൻ പറഞ്ഞെങ്കിലും സ്ത്രീ കുട്ടാക്കിയില്ല. തുടർന്ന് കണ്ടു നിന്നവർ ബലമായി കുട്ടിയെ പിടിച്ച് മാറ്റി. ആശുപത്രിയിലേക്ക് പോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

National

Post A Comment: