സുൽത്താൻ ബത്തേരി: ഒൻപതാം ക്ലാസ് വിദ്യാർഥിനി ബന്ധു വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ 20 കാരൻ അറസ്റ്റിൽ. കണിച്ചുകുളങ്ങര സ്വദേശി ആദിത്യന്‍ (20) ആണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ അറസ്റ്റിലായിരിക്കുന്നത്. ആദിത്യൻ കുട്ടിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റുകൾ പൊലീസ് പരിശോധിച്ചതിലൂടെയാണ് അറസ്റ്റ്.
വയനാട് ചീരാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാർഥിനി അലീന ബെന്നിയാണ് മരിച്ചത്. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലി സ്ഥലത്തു നിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. മരിച്ച പെണ്‍കുട്ടിയും യുവാവും ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് യുവാവിന്‍റെ അറസ്റ്റിന് വഴിയൊരുങ്ങിയത്.
കോടതിയില്‍ ഹാജരാക്കിയ ആദിത്യനെ റിമാന്‍റ് ചെയ്തു. ഇക്കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത്. മരണത്തില്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് പരാതി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് വിശദമായി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
 
 
 
 
 
 
 

 
Post A Comment: