www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ നാളെ എൽഡിഎഫ് ഹർത്താൽ; ഗവർണർ നാളെ ജില്ലയിൽ

നാളെ (ചൊവ്വ) ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
Share it:



ഇടുക്കി: ഭൂമി പതിവ് നിയമ ഭേതഗതി ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ (ചൊവ്വ) ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ നാളെ ജില്ലയിലെത്താനിരിക്കെയാണ് ഹർത്താലിന് എൽഡിഎഫ് ആഹ്വാനം ചെയ്‌തത്. നാളെയാണ് എൽഡിഎഫിന്‍റെ രാജ് ഭവൻ മാർച്ച് നടക്കുന്നതും.  

അതേ ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഗവര്‍ണറുടേത് ഇടുക്കിയിലെ ജനങ്ങളെ ഗവര്‍ണര്‍ വെല്ലുവിളിക്കുന്ന നടപടിയാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. അതേസമയം പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിക്കഴിഞ്ഞു.

സിപിഎം- ഗവര്‍ണര്‍ പോരിനിടെയാണ് കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്. വേണ്ടിവന്നാല്‍ ഗവര്‍ണറുടെ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടിലാണ് യുഡിഎഫ്. വ്യാപാരികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിയത്. നാളെ ഗവര്‍ണര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള മറ്റ് പ്രതിഷേധത്തിന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്. 

നേരത്തെ നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.  

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് ഭേദഗതി വരുത്തിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്നു വിധിക്കണമെന്നും ആവശ്യമുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Mostreaded

Post A Comment: