www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ചാം ക്ലാസുകാരനെ പീഡിപ്പിച്ച എയ്‌ഡ്‌സ് രോഗിക്ക് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലനെയാണ് നാല് വര്‍ഷം മുമ്പ് പീഡിപ്പിച്ചത്.
Share it:


കൊല്ലം: എയ്‌ഡ്‌സ് രോഗിയാണെന്ന വിവരം മറച്ചുവച്ച് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ. രാജ്യത്ത് തന്നെ അസാധാരണമായ കേസിലാണ് കൊല്ലം പുനലൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലനെയാണ് നാല് വര്‍ഷം മുമ്പ് പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.പി അജിത് പ്രതികരിച്ചു. 2020 ഓഗസ്റ്റിലായിരുന്നു പീഡനം. പുനലൂര്‍ ഇടമണ്‍ സ്വദേശിയായ 41 വയസുള്ള പ്രതി 2013 മുതല്‍ എയ്ഡ്‌സ് ബാധിതനാണ്.  

ഇയാള്‍ക്ക് അഞ്ചാം ക്ലാസുകാരന്‍റെ മാതാപിതാക്കളുമായി മുന്‍ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്തു. മൊബൈലില്‍ പകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. തെന്മല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുനലൂര്‍ പോക്‌സോ അതിവേഗ കോടതി ജഡ്ജി ടി.ഡി ബൈജു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.

മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവുമാണ് ശിക്ഷ.1.05 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

വയോധികയെ ഉപേക്ഷിച്ച സംഭവം; മകന്‍റെ ജോലി പോയി 

ഇടുക്കി: വയോധികയായ അമ്മ രോഗാവസ്ഥയിലായതോടെ വീട്ടിൽ ഉപേക്ഷിച്ചു പോയ സംഭവത്തിൽ മകന്‍റെ ജോലിയും തെറിച്ചു. കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ (76) മരണത്തിലാണ് മകൻ സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത്. 

കുമളിയിലെ ബാങ്ക് ശാഖയിൽ കലക്ഷൻ ഏജന്‍റായിരുന്നു സജിമോൻ. അന്നക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മക്കൾ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെ ആദ്യം മകളുടെയും ഇപ്പോൾ മകന്‍റെയും ജോലി നഷ്ടമായിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. 

അന്നക്കുട്ടി രോഗാവസ്ഥയിലായതോടെ സ്വത്ത് തട്ടിയെടുത്ത ശേഷം മക്കൾ വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. അന്നക്കുട്ടി മരണപ്പെട്ടിട്ട് സംസ്കാര ചടങ്ങുകളിൽ പോലും മക്കൾ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 


Share it:

Crime

Mostreaded

Post A Comment: