www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിലെ വീട്ടമ്മയുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ

അയ്യപ്പൻകോവിൽ തെക്കേ പ്ലാപ്പള്ളിയിൽ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രമോദിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
Share it:



ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശി പുതുപ്പറമ്പിൽ പ്രമോദ് വർഗീസ് (48) ആണ് അറസ്റ്റിലായത്. അയ്യപ്പൻകോവിൽ തെക്കേ പ്ലാപ്പള്ളിയിൽ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രമോദിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

ആത്മഹത്യാ പ്രേരണകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ വിദേശത്തുള്ള ഭാര്യ സ്മിതയെയും അറസ്റ്റ് ചെയ്‌തേക്കും. ശ്രീദേവിയുടെ ആത്മഹത്യാ കുറിപ്പിൽ ഇവർ രണ്ടുപേരും മാനസികമായി പീഡിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പ്രമോദിനെ അറസ്റ്റ് ചെയ്‌തത്.

ശ്രീദേവിയുടെ സുഹൃത്തായ പ്രമോദുമായി ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇതെ ചൊല്ലി പ്രമോദിന്‍റെ ഭാര്യ സ്മിത ശ്രീദേവിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് വിവരം. 2023 ജൂലൈ ഒന്നിനാണ് ശ്രീദേവി ജീവനൊടുക്കുന്നത്. വണ്ടിപ്പെരിയാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ആത്മഹത്യയുടെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയുമായിരുന്നു. 


പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഐപിസി സെക്ഷൻ 306/ 34 എന്ന വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണപ്പെട്ട ശ്രീദേവിയുടെ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. പ്രമോദിന്‍റെ ഫോൺ കൂടി പരിശോധിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. 

വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ കെ. ഹേമന്ത് കുമാറിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ മുഹമ്മദ് ഇസ്മായിൽ, സി.പി.ഒ മാരായ ബിനു കുമാർ, രജീഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ആറ് ജില്ലകൾക്ക് തിങ്കളാഴ്ച്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ തിങ്കളാഴ്ച്ച (ജനുവരി 15) അവധി പ്രഖ്യാപിച്ചു. മകര പൊങ്കൽ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്ക് അവധി നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. ‌

മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഏരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. 

കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച  പൊതു പരിപാടികള്‍ക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Share it:

Idukki

Mostreaded

Post A Comment: