www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വിവാഹിതൻ അറസ്റ്റിൽ

നെടുങ്കണ്ടം സ്വദേശിനിയായ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്മായിൽ അറസ്റ്റിലായത്.
Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശിനിയായ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്മായിൽ അറസ്റ്റിലായത്. നെടുങ്കണ്ടം പൊലീസാണ് പോക്‌സോ കേസിൽ പ്രതിയെ കുടുക്കിയത്.

ഇൻസ്റ്റഗ്രാം ബന്ധം മുതലാക്കിയാണ് ഇയാൾ പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. മാസങ്ങൾ മുമ്പാണ് ഇവർ ഇസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. പിന്നീട് തുടർച്ചയായി മെസേജ് അയച്ചു. 

കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്ന് നെടുങ്കണ്ടത് എത്തിയ ഇയാൾ പെൺകുട്ടിയെ തന്ത്രപൂർവം വിളിച്ചു വരുത്തുകയും സമീപ മേഖലയിലെ ആളൊഴിഞ്ഞ മലമുകളിൽ എത്തിച്ചതിന് ശേഷം പീഡിപ്പിയ്ക്കാൻ  ശ്രമിയ്ക്കുകയുമായിരുന്നു. 

ഇതേ സമയം കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നെടുങ്കണ്ടം പൊലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം തിരൂർ മേഖലയിൽ സൗണ്ട് ആൻഡ് ലൈറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ആറ് ജില്ലകൾക്ക് തിങ്കളാഴ്ച്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ തിങ്കളാഴ്ച്ച (ജനുവരി 15) അവധി പ്രഖ്യാപിച്ചു. മകര പൊങ്കൽ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്ക് അവധി നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. ‌

മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഏരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. 

കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച  പൊതു പരിപാടികള്‍ക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.


Share it:

Idukki

Post A Comment: