
ഇടുക്കി: ഫെയ്‌സ് ബുക്കിൽ കമന്‍റ് ഇട്ടതിന്‍റെ പേരിൽ കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വെട്ടിപരുക്കേൽപ്പിച്ചു. കുമളി അമരാവതി സ്വദേശി ജോബിൻ ചാക്കോ (36)യ്ക്കാണ് വെട്ടേറ്റത്.
ബുധനാഴ്ച്ച രാത്രി എട്ടോടെയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ജീപ്പിലെത്തിയ അക്രമി സംഘം ജോബിന്‍റെ രണ്ട് കാലും തല്ലിയൊടിക്കുകയും കാലിൽ വെട്ടുകയുമായിരുന്നു.
സിപിഎം നേതാവിനെതിരെ ഫെയ്‌സ് ബുക്കിൽ കമന്‍റിട്ടതിനാണ് അക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഫെയ്‌സ് ബുക്കിൽ കമന്‍റിട്ടതിനെതിരെ സിപിഎം കുമളി ലോക്കൽ കമ്മിറ്റി ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തതായി വിവരമില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
അധ്യാപകന്‍റെ കൈ വെട്ടിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ
കൊച്ചി: അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ മുഖ്യ പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി സവാദാണ് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദ് കണ്ണൂരിൽ ഒളിവിൽ കഴിയവെയാണ് പിടിയിലാകുന്നത്. കണ്ണൂർ ബേരത്ത് വാടക വീട്ടിലായിരുന്നു ഇയാൾ. ആശാരിപ്പണി ചെയ്‌ത് കഴിഞ്ഞു വരികയായിരുന്നു.
പ്രൊഫസര്‍ ടി.ജെ ജോസഫിന്‍റെ കൈ വെട്ടി മാറ്റിയത് സവാദായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല. വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
സംഭവത്തിനു പിന്നാലെ കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നെങ്കിലും ചില പ്രതികള്‍ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു. സവാദ് കേസിലെ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവില്‍ പോയത്.
നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നാണ് സൂചന.
2010 ജൂലൈ നാലിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ ജോസഫിനുനേരെയാണ് ആക്രമണം ഉണ്ടായത്. കേസില്‍ ആദ്യഘട്ട വിചാരണയില്‍ 31 പേരെ പ്രതിയാക്കി എന്‍ഐഎയുടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് 2015 മെയ് എട്ടിന് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. അതില്‍ 18പേരെ വെറുതെവിടുകയും പത്തുപേര്‍ക്ക് എട്ടു വര്‍ഷം തടവും രണ്ടു പേര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. പിടികൂടാനുള്ളവരുടെ ശിക്ഷാവിധി പിന്നീടത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Post A Comment: