www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടൻ ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

ഷൈൻ ടോം ചാക്കോയും തനു എന്ന തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
Share it:



കൊച്ചി: യുവതാരം ഷൈൻ ടോം ചാക്കോയും തനു എന്ന തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്‍റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈനിന്‍റെ വേഷം.

ബന്ധുക്കള്‍ തനൂജയുടെ കയ്യില്‍ ആഭരണം അണിയിക്കുന്നതിന്‍റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഷൈനിന്‍റെ കുടുംബത്തെയും പ്രചരിക്കുന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്.


എല്ലാ ചടങ്ങുകള്‍ക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്‌ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഷൈന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസ നേര്‍ന്നിരിക്കുന്നത് 

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രമോഷനായി വന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ തന്‍റെ പ്രണയിനിയെ എല്ലാവര്‍ക്കും ആദ്യമായി പരിചയപ്പെടുത്തിയത്.

ഷൈന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ വിവാഹിതനായതാണ്. ആ ബന്ധത്തില്‍ ഒരു കുഞ്ഞും ഷൈനിനുണ്ട്. വീട്ടുകാര്‍ നിശ്ചയിച്ച് നടത്തിയ വിവാഹമായിരുന്നു അത്. എന്നാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഷൈനിന്‍റെ ആദ്യ ഭാര്യയും കുഞ്ഞും വിദേശത്താണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Entertainment

Gallery

Post A Comment: