www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊടിയ പീഡനം; 17 കാരിയെ അഞ്ച് ദിവസത്തോളം പീഡിപ്പിച്ച 10 അംഗ സംഘം അറസ്റ്റിൽ

ആന്ധ്രാ പ്രദേശിലാണ് 17 കാരിയെ കാമുകനും കൂട്ടാളികളും ചേർന്ന് അഞ്ച് ദിവസത്തോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
Share it:



വിശാഖപട്ടണം: രാജ്യത്തെ നടുക്കിയ കൂട്ട ബലാത്സംഗ കേസിൽ 10 പേർ അറസ്റ്റിൽ. ആന്ധ്രാ പ്രദേശിലാണ് 17 കാരിയെ കാമുകനും കൂട്ടാളികളും ചേർന്ന് അഞ്ച് ദിവസത്തോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഡിസംബർ 22ന് നടന്ന സംഭവത്തിലാണ് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.  

സമാനതകളില്ലാത്ത ക്രൂരതയാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്‌തു വരികയാണെന്നും കൂടുതൽ പേർ സംഘത്തിൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

വിശാഖപട്ടണത്തെ ഒരു വീട്ടില്‍ ജോലിചെയ്തിരുന്ന 17-കാരിയാണ് ഇരയാക്കപ്പെട്ടത്. ഡിസംബര്‍ 22ന് മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൂട്ടബലാത്സംഗത്തിന്‍റെ വിവരം പുറത്തറിയുന്നത്.  അന്വേഷണം ആരംഭിച്ച പൊലീസ് ഡിസംബര്‍ 30ന് ഒഡീഷയില്‍ നിന്നാണ് 17 കാരിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് കൊടിയ പീഡനത്തിന്‍റെ വിവരം പുറത്തറിയുന്നത്. 

ഡിസംബര്‍ 22ന് പെണ്‍കുട്ടിയുടെ സുഹൃത്ത് ഇവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യം ബീച്ചിലേക്കും പിന്നെ ഒരു ഹോട്ടലിലേക്കും കൂട്ടികൊണ്ടുപോയി. ആണ്‍സുഹൃത്തിനെ വിശ്വസിച്ച് കൂടെയിറങ്ങിയ പെണ്‍കുട്ടി പിന്നീടാണ് കൊടും ചതി മനസിലാക്കുന്നത്. ഹോട്ടലില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് ഇയാള്‍ തന്‍റെ സുഹൃത്തുക്കളെയും വിളിച്ച് വരുത്തി.

ഇവരും പെണ്‍കുട്ടിയെ ഹോട്ടലിലും ബീച്ചിന്‍റെ പരിസരത്തും കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒടുവില്‍ അവശയായ പെണ്‍കുട്ടിയെ ഹോട്ടലിലുപേക്ഷിച്ച് യുവാവും കൂട്ടുകാരും മുങ്ങി. കടുത്ത മാനസികപ്രയാസത്തിലായിരുന്നതിനാല്‍ വീട്ടിലെത്തിയിട്ടും പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. 

വീട്ടിലേക്ക് പോകാതെ എവിടെയെങ്കിലും പോയി ജീവനൊടുക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. ഒടുവില്‍ ട്രെയിന്‍ കയറി ഒഡീഷയിലേക്ക് പോയി. ഇതിനിടെ ഒരു യുവാവ് വന്ന് മകളെ വിളിച്ച് ബീച്ചിന് സമീപത്തേക്ക് കൊണ്ടുപോയതായി പിതാവും പൊലീസില്‍ വിവരം അറിയിച്ചിരുന്നു. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

കൊച്ചി: യുവതാരം ഷൈൻ ടോം ചാക്കോയും തനു എന്ന തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്‍റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈനിന്‍റെ വേഷം. ബന്ധുക്കള്‍ തനൂജയുടെ കയ്യില്‍ ആഭരണം അണിയിക്കുന്നതിന്‍റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഷൈനിന്‍റെ കുടുംബത്തെയും പ്രചരിക്കുന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്.

എല്ലാ ചടങ്ങുകള്‍ക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്‌ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഷൈന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസ നേര്‍ന്നിരിക്കുന്നത് 

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രമോഷനായി വന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ തന്‍റെ പ്രണയിനിയെ എല്ലാവര്‍ക്കും ആദ്യമായി പരിചയപ്പെടുത്തിയത്.

ഷൈന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ വിവാഹിതനായതാണ്. ആ ബന്ധത്തില്‍ ഒരു കുഞ്ഞും ഷൈനിനുണ്ട്. വീട്ടുകാര്‍ നിശ്ചയിച്ച് നടത്തിയ വിവാഹമായിരുന്നു അത്. എന്നാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഷൈനിന്‍റെ ആദ്യ ഭാര്യയും കുഞ്ഞും വിദേശത്താണ്.


Share it:

Crime

Post A Comment: