ഇടുക്കി: തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിലുണ്ടായ വാഹനാപകടത്തിൽ വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു. വണ്ടിപ്പെരിയാർ ഗ്രാമ്പി സ്വദേശി കുട്ടപ്പൻ (55) ആണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നോടെ ലോവർ ക്യാമ്പിലാണ് കുട്ടപ്പൻ സഞ്ചരിച്ച ബൈക്കും അയ്യപ്പഭക്തരുടെ വാഹനവും തമ്മിൽ കൂട്ടിയിടിച്ചത്. കുട്ടപ്പൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
സഹയാത്രികനായ വിനോദി(41)നെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ ഇരുവരും തമിഴ്നാട്ടിലേക്ക് പോയി മടങ്ങി വരുന്നതിനിടെ യായിരുന്നു അപകടം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
 
 
 
 
 
 
 

 
Post A Comment: