www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1985) Idukki (1914) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

12 കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം മൂന്നാറിൽ

Share it:



മൂന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് ബാലിക പീഡിപ്പിക്കപ്പെട്ടത്. പ്രതി ഝാര്‍ഖണ്ഡ് സ്വദേശി സെലനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിനി തന്നെയായ 12കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. 

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ വീട്ടുകാര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പരാതി നല്‍കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി മൂന്നാര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് സെലനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light