കോതമംഗലം: സ്‌കൂൾ വാർഷികം കാണാൻ പുറപ്പെട്ട 12 വയസുകാരിയെ കാണാതായതായി പരാതി. കോതമംഗലം വാരപ്പെട്ടി ഇഞ്ചൂരിൽ നിന്നാണ് 12 കാരിയെ കാണാതായത്.
വീടിനടുത്തുള്ള സ്കൂളിലെ വാർഷികം കാണാൻ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മുതലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
കോതമംഗലം പൊലീസ് സ്റ്റേഷൻ നമ്പർ - 0485 2862328
എസ് ഐ യുടെ ഫോൺ നമ്പർ - 9497987125
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
 
 
 
 
 
 
 

 
Post A Comment: