www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉണക്കാനിട്ട കുരുമുളക് മോഷ്‌ടിച്ചു വിറ്റു; രണ്ട് പേർ അറസ്റ്റിൽ

Share it:



ഇടുക്കി: ഉണക്കാനിട്ട കുരുമുളക് മോഷ്‌ടിച്ചു കടത്തി വിൽപ്പന നടത്തിയ കുപ്രസിദ്ധ കുറ്റവാളി അടക്കം രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. 

കട്ടപ്പന കുന്തളംപാറ ആലപ്പാട്ട് സുനില്‍, തങ്കമണി പുത്തന്‍പുരയ്ക്കല്‍ ബിബിന്‍ എന്നിവരാണ് പിടിയിലായത്. കുന്തളംപാറ റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഉണങ്ങാനിട്ടിരുന്ന 20 കിലോ കുരുമുളകാണ് മോഷണം പോയത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്.  

മോഷ്ടിച്ച കുരുമുളക് ഓട്ടോറിക്ഷയില്‍ കയറ്റി കെ.എസ്.ഇ.ബി ജംക്ഷനിലുള്ള കടയില്‍ വില്‍ക്കുകയായിരുന്നു. മോഷണം പോയ വിവരം അറിഞ്ഞ ഉടമ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കട്ടപ്പനയില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റി ചെയ്തു. സ്ഥിരം കുറ്റവാളിയായ ബിബിനെതിരെ കാപ്പ ചുമത്തിയിരുന്നതാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

Idukki

Post A Comment: