www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് ചരിഞ്ഞു

Share it:



ഇടുക്കി: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് ചരിഞ്ഞു. വണ്ടിപ്പെരിയാർ 56-ാം മൈലിനു സമീപം ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. 

ബസിന്‍റെ മുൻ ഭാഗം റോഡിനു താഴ് ഭാഗത്തേക്ക് തെറിച്ചെങ്കിലും പിൻ ഭാഗം ഉടക്കി നിന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. റോഡിനു താഴ്ഭാഗത്തെ വനിതാ ഹോസ്റ്റലിനു മുകളിലേക്ക് പതിക്കാതിരുന്നതും വലിയ അപകടം ഒഴിവാക്കി. 

ബസിന്‍റെ സ്റ്റിയറിങ് ലോക്കായതാണ് അപകടകാരണമെന്നാണ് നിഗമനം. അയ്യപ്പ കോളെജിലെ കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിനു മുകളിലേക്കാണ് ബസ് ചെരിഞ്ഞത്. 40 ഓളം കുട്ടികൾ ഹോസ്റ്റലിലുണ്ടായിരുന്നു. ശബ്ദം കേട്ട് കുട്ടികൾ ഓടി മാറി. 


കുമളിയിൽ നിന്നും  കായംകുളത്തിന് പോകുകയായിരുന്ന  ബസാണ് അപകടത്തിൽപെട്ടത്.  ഏഴ് യാത്രക്കാരും ബസ് കണ്ടക്ടർ, ഡ്രൈവർ എന്നിവരും ബസിലുണ്ടായിരുന്നു. പീരുമേട് ഫയർഫോഴ്സ് പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ക്രെയ്ൻ ഉപയോഗിച്ച് ഏറെ ബസ് അപകട സ്ഥലത്തു നിന്നും മാറ്റി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


Share it:

Idukki

Post A Comment: