www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചപ്പാത്തിൽ കൈയേറ്റ മാഫിയക്ക് കുടപിടിച്ച് ഉദ്യോഗസ്ഥർ; പരാതിക്കാരുടെ വിരങ്ങൾ അടക്കം കൈമാറും

Share it:



ഇടുക്കി: ജില്ലാ ഭരണ കൂടവും കോടതിയും തടഞ്ഞിട്ടും പുഴ കൈയേറ്റ മാഫിയക്ക് തണൽവിരിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ. ഇടുക്കി അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ പുഴ കൈയേറി ഭൂമാഫിയ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കാണ് വില്ലേജ് അധികൃതർ തണൽവിരിക്കുന്നത്. 

മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ ചപ്പാത്ത് സിറ്റിയിൽ വൻ കൈയേറ്റം നടക്കുന്ന വിവരം നേരത്തെ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതോടെ പേരിന് നിർമാണം നിർത്തി വയ്പ്പിച്ച ഉദ്യോഗസ്ഥർ ഇപ്പോൾ നിർമാണം നടത്തുന്നതിന് രഹസ്യ അനുമതി നൽകിയിരിക്കുന്നതായിട്ടാണ് വിവരം. 

കഴിഞ്ഞ ദിവസമാണ് നിർമാണം നിർത്തിവയ്പ്പിച്ച ഭൂമിയിൽ റവന്യൂ വകുപ്പിന്‍റെ രഹസ്യ അനുമതിയോടെ വീണ്ടും നിർമാണം ആരംഭിച്ചത്. രഹസ്യമായി നിർമാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ പിൻതുണയോടെ കൈയേറ്റ മാഫിയ ശ്രമം നടത്തുന്നതായിട്ടാണ് വിവരം.

ഇതിനിടെ കൈയേറ്റ ഭൂമിയിലെ നിർമാണ വിവരം വിളിച്ചറിയിക്കുന്നവരുടെ പേരു വിവരങ്ങൾ വില്ലേജ് ഓഫീസിൽ നിന്നു തന്നെ കൈയേറ്റ മാഫിയയ്ക്ക് കൈമാറുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്.

പരാതി വിളിച്ചു പറയുന്നവരുടെ ഫോൺ നമ്പരും പേരു വിവരങ്ങളും കൈയേറ്റ മാഫിയാ സംഘങ്ങൾക്കും ഇവർക്ക് തണലാകുന്ന രാഷ്ട്രീയ നേതാക്കൾക്കും കൈമാറുന്നതാണ് ഉദ്യോഗസ്ഥരുടെ രീതി. 

കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കും തണലാകുന്ന സംഘം റവന്യൂ വകുപ്പ് കേന്ദ്രീകരിച്ചുണ്ടെന്ന വിവരം നേരത്തെ പുറത്തു വന്നിട്ടുള്ളതാണ്. രാഷ്ട്രീയ പിൻബലമുള്ള ഈ ഉദ്യോഗസ്ഥ സംഘമാണ് ചപ്പാത്തിലും പെരിയാർ കൈയേറ്റത്തിന് തണലാകുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. 

ചപ്പാത്തിലെ കൈയേറ്റ സംഘത്തിൽ നിന്നും പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ അടക്കം വൻതുക കൈപ്പറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇക്കൂട്ടത്തിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെ വില്ലേജിൽ വൻ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും നടക്കുന്നതായിട്ടാണ് വിവരം. 

ഇതിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ രാഷ്ട്രീയ കക്ഷികളുടെ ഇഷ്ടക്കാരനാണെന്നും സൂചനയുണ്ട്. കൈയേറ്റ മാഫിയകളുമായി നിരന്തരം ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ അടക്കം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പീരുമേട് കൊലപാതകം; അമ്മയും മകനും അറസ്റ്റിൽ 

ഇടുക്കി: പീരുമേട്ടിൽ യുവാവിന്‍റെ മൃതദേഹം കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു (31)വാണ് ചൊവ്വാഴ്ച്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ അഖിലിന്‍റെ മാതാവ് തുളസി, സഹോദരൻ അജിത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

വീട്ടിലുണ്ടായ വാക്കു തർക്കത്തിനിടെ അജിത് കമ്പി വടികൊണ്ട് അഖിലിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയിലാണ് അഖിലിനെ വീടിനു സമീപത്തെ കവുങ്ങിൽ കെട്ടിയിട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

തുടർന്ന് നാട്ടുകാരും ആശുപത്രി അധികൃതരും വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിൽ അഖിലിന്‍റെ തലയിൽ ഗുരുതരമായി പരുക്കേറ്റതായി കണ്ടെത്തി. കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ തുളസിയെയും അജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

സംഭവ ദിവസം ടിവി കാണുന്നതുമായി ബന്ധപ്പെട്ട് അഖിലും അജിത്തും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഇത് സംഘർഷമായി മാറിയതോടെ തുളസി തടയാനെത്തി. ഇതോടെ അഖിൽ തുളസിയെ തള്ളിയിട്ടു. 

ഇതിൽ പ്രകോപിതനായ അജിത്ത് അഖിലിനെ കമ്പി വടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തളർന്നു വീണ അഖിലിനെ അജിത് വലിച്ചുകൊണ്ടുപോയി കവുങ്ങിൽ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ടു. ഇവിടെ കിടന്ന് രക്തം വാർന്നാണ് ഇയാൾ മരിച്ചതെന്നാണ് നിഗമനം. 

ചോദ്യം ചെയ്യലിൽ തുളസി താനാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് അജിത്താണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. പൊലീസിനെ തെറ്റിധരിപ്പിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് തുളസിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പീരുമേട് ഡി.വൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപി ചന്ദ്രന്‍,  എസ്.ഐ. ജെഫി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 

Share it:

Idukki

Post A Comment: