കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്‌ത് ഉദ്യോഗാർഥികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊച്ചിയിലെ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ ആക്ഷേപം രൂക്ഷമാകുന്നു.
കൊച്ചി തമ്മനത്ത് പ്രവർത്തിക്കുന്ന വി സെർവ് എഡ്യൂ എബ്രോഡ് എന്ന സ്ഥാപനമാണ് തട്ടിപ്പിന്‍റെ കേന്ദ്രം. കട്ടപ്പന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇമിഗ്രന്‍റ് അക്കാദമിയെന്ന സ്ഥാപനവുമായി ചേർന്നാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.
ഉദ്യോഗാർഥികളുടെ പരാതിയെ തുടർന്ന് സ്ഥാപന ഉടമകളായ ടിനോയ് തോമസ്, രൂപ റേച്ചൽ, സിനു മുകുന്ദൻ എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും റിക്രൂട്ടിങ് സ്ഥാപനം തുടങ്ങി.
എന്നാൽ കബളിപ്പിക്കപ്പെട്ട ഉദ്യോഗാർഥികളുടെ പണം തിരികെ നൽകിയതുമില്ല. യുകെയിൽ കെയർ ടേക്കർ ജോലി വാഗ്ദാനം ചെയ്‌ത് ഓരോ ഉദ്യോഗാർഥികളിൽ നിന്നും 18 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി.
25 ലേറെ പേരാണ് വഞ്ചിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്. പ്രതിഷേധിച്ച ഉദ്യോഗാർഥികൾക്ക് വണ്ടി ചെക്ക് നൽകിയും കബളിപ്പിച്ചിരുന്നു.
സ്ഥാപനത്തിൽ പണം നൽകിയ നിരവധി പേർ കബളിപ്പിക്കപ്പെട്ടതായി സംശയിക്കപ്പെടുന്നുണ്ട്. പലരും പണം നഷ്ടമാകുമെന്ന ഭീതിയിൽ പരാതി നൽകാൻ മടിക്കുകയാണെന്നാണ് വിവരം.
Join Our Whats App group
Post A Comment: