ഇടുക്കി: ഇടുക്കി- തമിഴ്‌നാട് അതിർത്തി ഗ്രാമത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ഗൂഡല്ലൂരിലാണ് സംഭവം നടന്നത്.
ഒരാളെ ഗുരുതരാവസ്ഥയില്‍ തേനിമെഡിക്കല്‍ കോളെജില്‍പ്രവേശിപ്പിച്ചു. ഗൂഡല്ലൂര്‍ ചക്കര നായ്ക്കന്‍ സ്ട്രീറ്റില്‍ ഗണേശന്‍ (77), ഭാര്യ കൃഷ്ണമ്മാള്‍ (70) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകനും ഗുഡല്ലൂര്‍ എന്‍.എസ്.കെ.പി. സ്‌കൂള്‍ അധ്യാപകനുമായ ശിവകുമാര്‍ (44) നെ ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Join Our Whats App group
Post A Comment: