കൊച്ചി: നടൻ നിവിൻപോളി പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് തന്നെ നിവിൻപോളി അടക്കമുള്ളവർ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
നേര്യമംഗലം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. നിർമാതാവ് അടക്കം ആറ് പേർക്കെതിരെയാണ് പരാതി. അവസരം വാഗ്ദാനം ചെയ്‌ത് ദുബായിലേക്ക് വരുത്തി ഹോട്ടൽ മുറിയിൽ പാർപ്പിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ആറ് ദിവസം ഹോട്ടൽ മുറിയിൽ തടവിൽ പാർപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
മറ്റൊരു യുവതിയാണ് തന്നെ ദുബായിലെത്തിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഈ യുവതി തന്നെ ദുബായിലെത്തിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം. ഈ സമയത്ത് അവിടെ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിവിൻപോളി അടക്കമുള്ളവർ ഉണ്ടായിരുന്നു.
യുവതിയെ കബളിപ്പിച്ച് ദുബായിലെത്തിച്ച ശ്രേയ, എ.കെ. സുനിൽ, ബിനു, ബഷീർ, കുട്ടൻ, നിവിൻപോളി എന്നിവരാണ് കേസിലെ പ്രതികൾ. പീഡനം അടക്കം ഗുരുതരമായ ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനത്തിന് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിലാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. കേസിന്‍റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദേശത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് നിവിന്‍ പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
എറണാകുളം റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകല്‍ പൊലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ ആറാം പ്രതിയാണ് നിവിന്‍. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.
നിർമാതാവ് അടക്കമുള്ളവര്‍ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നല്‍കിയത്. മലയാള സിനിമയില്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിവിന്‍ പോളിക്കുമെതിരെ പരാതി ഉയരുന്നത്.
Post A Comment: