ഇടുക്കി: ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കരുണാപുരം പഞ്ചായത്തിൽ സെക്രട്ടറിയും ഭരണ കക്ഷി അംഗങ്ങളും തമ്മിൽ സംഘർഷം. സെക്രട്ടറിയെ മുറിയിൽ തടഞ്ഞതോടെ അംഗങ്ങളും സെക്രട്ടറിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
രാവിലെ 11.30 കൂടിയാണ് സംഭവങ്ങൾക്ക് തുടക്കമായത്. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ ഫണ്ട് അനുവദിക്കുന്നില്ലന്നാരോപിച്ച് ഭരണകക്ഷി അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിനയിലേക്ക് എത്തുകയായിരുന്നു തുടർന്ന് സെക്രട്ടറിയുമായി വാക്കേറ്റമുണ്ടായി.
ഇതിനെ തുടർന്ന് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ ചേമ്പറിൽ കയറി മുദ്രാവാക്യം വിളിക്കുകയും സെക്രട്ടറിയെ ഉപരോധിക്കുകയുമായിരുന്നു സെക്രട്ടറിക്ക് ചുറ്റും അംഗങ്ങൾ കസേരയിട്ട് മാർഗതടസം സൃഷ്ടിച്ചു.
ശുചിത്വം, കുടിവെള്ളം മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പഞ്ചായത്തിന് അനുവദിച്ച ബേസിക്ക് ഗ്രാൻഡ് 17,8 2000 രൂപ നഷ്ടപ്പെടുത്തുവാൻ പഞ്ചായത്ത് സെക്രട്ടറി ഇടപെടൽ നടത്തുന്നുവെന്നും റ്റൈഡ് ഫണ്ടായി അനുവദിച്ച 29, 49500 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആകാതെ നഷ്ടപ്പെടുത്തുവാനും സെക്രട്ടറി ഇടപെടൽ നടത്തുന്നതായും പ്രസിഡന്‍റ് ശോഭനാമ ഗോപിനാഥ് ആരോപിച്ചു.
ഇതിനിടയിൽ ശബ്ദവും ബഹളവും കേട്ട് ടൗണിൽ നിന്നും ഇടതുപക്ഷ പ്രവർത്തകരും പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയതോടുകൂടി പഞ്ചായത്ത് ഓഫീസ് സംഘർഷഭരിതമായി. എത്രയും വേഗം പഞ്ചായത്ത് ഫണ്ടുകളിൽ തീരുമാനമാക്കാമെന്ന ഉറപ്പിൻമേൽ ഒടുവിൽ പഞ്ചായത്ത് അംഗങ്ങൾ വൈകുന്നേരത്തോടെ സമരം അവസാനിപ്പിച്ചു.
Join Our Whats App group
Post A Comment: