ആലപ്പുഴ: കഴിഞ്ഞ മാസം കൊച്ചി കടവന്ത്രയിൽ നിന്നും കാണാതായ 73 വയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയം. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെന്ന വീട്ടമ്മയെ കവടന്ത്രയിൽ നിന്നും കാണാതാകുന്നത്. ഏഴിന് പൊലീസിൽ പരാതി ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി. ഇപ്പോൾ ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശേരിയില്‍ എത്തിയ വിവരം ലഭിച്ചു.
സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്. ശര്‍മിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്താണ് പൊലീസ് പരിശോധന നടത്തുന്നത്.
സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവര്‍ക്കൊപ്പമാണ് സുഭദ്ര കൊച്ചിയില്‍ പോയതെന്നും പൊലീസ് പറയുന്നു. സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നു. ഇത് കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
Join Our Whats App group
Post A Comment: