ഇടുക്കി: സ്കൂളിൽ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ ആറാം ക്ലാസ് വിദ്യാർഥി പിന്നീട് മരിച്ച സംഭവം പാമ്പ് കടിയേറ്റാണെന്ന് നിഗമനം. കുട്ടിയുടെ പോസ്റ്റ് മോർട്ടത്തിൽ ശരീരത്തിൽ പാമ്പിന്‍റെ വിഷാംശം കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച്ചയാണ്. വണ്ടിപ്പെരിയാര്‍ ഗവ. യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി പശുമല എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അയ്യപ്പന്‍- സീത ദമ്പതികളുടെ മതന്‍ സൂര്യ (11) മരിച്ചത്.
തേനി മെഡിക്കൽ കോളജിലേക്കുള്ള യാത്രാ മധ്യേയാണ് കുട്ടി മരിച്ചത്. ഇവിടെ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് വിഷാംശം കണ്ടെത്തിയത്. കഴിഞ്ഞ 27ന് സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് ഇടതു കാലിനു പരുക്കേറ്റിരുന്നു.
എന്നാൽ ഇക്കാര്യം കുട്ടി വീട്ടുകാരോടോ അധ്യാപകരോടെ പറഞ്ഞിരുന്നില്ല. രണ്ടു ദിവസത്തിനു ശേഷം കാലിന് നീര് വക്കുകയും, വണ്ടിപെരിയാറിലെ തന്നെ നാട്ടു വൈദ്യന്‍റെ പക്കലെത്തി തിരുമ്മിക്കുകയും ചെയ്തു.
എന്നാൽ രാത്രിയില്‍ ശരീരമാസകലം നീര് വച്ചതോടെ എക്‌സറേ എടുക്കുന്നതിനായി സഹോദരിയും ഭര്‍ത്താവും വീണ്ടും ആശുപത്രിയിലെത്തിച്ചു.
ഈ സമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്ന വീണ സൂര്യയെ വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്ക് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
Join Our Whats App group
Post A Comment: