കൊച്ചി: ബലാത്സംഗ കേസിൽ മുകേഷിനും ഇടവേള ബാബുവിനും ഉപാധികളോടെ ജാമ്യം. നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് എറണാകുളം സെക്ഷൻസ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.
കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയുള്ള ഹര്‍ജികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടിരുന്നു. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്ന് മുകേഷിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു.
ബലാത്സംഗം ചെയ്‌തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. 15 വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയില്‍ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ഇതിനിടെ ബലാത്സംഗ കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പീരുമേട് കൊലപാതകം; അമ്മയും മകനും അറസ്റ്റിൽ
ഇടുക്കി: പീരുമേട്ടിൽ യുവാവിന്‍റെ മൃതദേഹം കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു (31)വാണ് ചൊവ്വാഴ്ച്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ അഖിലിന്‍റെ മാതാവ് തുളസി, സഹോദരൻ അജിത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
വീട്ടിലുണ്ടായ വാക്കു തർക്കത്തിനിടെ അജിത് കമ്പി വടികൊണ്ട് അഖിലിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയിലാണ് അഖിലിനെ വീടിനു സമീപത്തെ കവുങ്ങിൽ കെട്ടിയിട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് നാട്ടുകാരും ആശുപത്രി അധികൃതരും വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിൽ അഖിലിന്‍റെ തലയിൽ ഗുരുതരമായി പരുക്കേറ്റതായി കണ്ടെത്തി. കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ തുളസിയെയും അജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവ ദിവസം ടിവി കാണുന്നതുമായി ബന്ധപ്പെട്ട് അഖിലും അജിത്തും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഇത് സംഘർഷമായി മാറിയതോടെ തുളസി തടയാനെത്തി. ഇതോടെ അഖിൽ തുളസിയെ തള്ളിയിട്ടു.
ഇതിൽ പ്രകോപിതനായ അജിത്ത് അഖിലിനെ കമ്പി വടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തളർന്നു വീണ അഖിലിനെ അജിത് വലിച്ചുകൊണ്ടുപോയി കവുങ്ങിൽ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ടു. ഇവിടെ കിടന്ന് രക്തം വാർന്നാണ് ഇയാൾ മരിച്ചതെന്നാണ് നിഗമനം.
ചോദ്യം ചെയ്യലിൽ തുളസി താനാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് അജിത്താണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. പൊലീസിനെ തെറ്റിധരിപ്പിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് തുളസിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പീരുമേട് ഡി.വൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപി ചന്ദ്രന്‍, എസ്.ഐ. ജെഫി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Post A Comment: