ഇടുക്കി: നിരോധിത മയക്കുമരുന്നുകളുമായി കാറിൽ സഞ്ചരിച്ച യുവതിയടക്കമുള്ള അഞ്ചംഗ സംഘത്തെ കുമളിയിൽ എക്സൈസ് സംഘം പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു എക്സൈസ് സംഘം പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിന്‍ ഡേയ്‌സ് (24), കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിന്‍ ജോസഫ് (26), വൈക്കം ബ്രഹ്‌മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും 100 മില്ലി ഗ്രാം എം.ഡി.എം.എയും 10 മില്ലിഗ്രാം ബ്രൗണ്‍ഷുഗര്‍, ബ്രൗണ്‍ഷുഗര്‍ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയില്‍ പേപ്പര്‍ എന്നിവ കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്‌റ്റർ കെ.വി. ബിജു, കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രാജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍ പി. വര്‍ഗീസ്, ആദര്‍ശ് മോഹന്‍ദാസ്, വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്റ്റെല്ല ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
Join Our Whats App group
Post A Comment: