ന്യൂയോർക്ക്: ജീവനക്കാർ വസ്ത്ര ധാരണത്തിൽ അടക്കം മാന്യത പുലർത്തണമെന്ന നിർദേശവുമായി ഡെൽറ്റ എയർലൈൻസ്. അടിവസ്ത്രം ധരിക്കുന്നതിൽ അടക്കം ശ്രദ്ധ വേണമെന്ന നിർദേശമാണ് എയർലൈൻസ് പുറത്തിറക്കിയിരിക്കുന്നത്.
രണ്ട് പേജുകളിലായി പുറത്തിറക്കിയിരിക്കുന്ന മെമ്മോയിൽ നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ധരിക്കുന്ന ആഭരണങ്ങള്‍, മുടി, മേക്കപ്പ് എന്നിവയെക്കൂടാതെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
മെമ്മോയില്‍ പറയുന്നതനുസരിച്ച് പുറമേ കാണാന്‍ പാടില്ലാത്ത അടിവസ്ത്രങ്ങള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും പറയുന്നുണ്ട്. എയര്‍ലൈന്‍സിന്‍റെ മാന്യതയ്ക്കനുസരിച്ച് കൃത്യമായി വേഷവിധാനം ചെയ്യണമെന്നും തൊഴില്‍ വൈദഗ്ദ്ധ്യത്തെക്കുറിച്ചും എയര്‍ലൈന്‍സ് വ്യക്തമാക്കുന്നുണ്ട്.
ഡെല്‍റ്റ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കളോടൊപ്പമാണ്. എയര്‍ലൈനിന്‍റെ മുഖം അവരാണ്.
ഞങ്ങളെ സമീപിക്കുന്ന ഓരോ ഉപഭോക്താവിനെയും സ്വാഗതം ചെയ്യേണ്ടതും അവര്‍ക്കാവശ്യമായ സേവനം ഉറപ്പുവരുത്തേണ്ടതും ജീവനക്കാരാണ്. അവര്‍ യൂണിഫോം ധരിക്കുന്നതുമുതല്‍ ഉപഭോക്താവിന് ആവശ്യമായ സേവനം ചെയ്യാന്‍ ആരംഭിക്കും.
ഡെല്‍റ്റയുടെ യൂണിഫോം എല്ലായ്പ്പോഴും സുരക്ഷയെ പ്രതിനിധീകരിക്കുന്നതാണ്. കൂടാതെ ഞങ്ങളുടെ ബ്രാന്‍ഡിന്‍റെ സംസ്‌കാരത്തെയും മഹത്വത്തെയുക്കുറിച്ച് ഉപഭോക്താക്കളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നതാണ്'- മെമ്മോയില്‍ പറയുന്നു.
മറ്റ് നിര്‍ദ്ദേശങ്ങള്‍
1. മിതമായ അളവില്‍ കൊളോണ്‍, പെര്‍ഫ്യൂം തുടങ്ങിയവ ഉപയോഗിക്കാം.
2. കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം
3. മുടി, താടി, മീശ തുടങ്ങിയവ കൃത്യമായി നീക്കം ചെയ്തിരിക്കണം.
4. നഖങ്ങള്‍ ശരിയായി പരിപാലിക്കണം, നെയില്‍ പോളിഷ് ചെയ്യുകയാണെങ്കില്‍ അവയില്‍ മറ്റ് അലങ്കാരങ്ങളോ തിളക്കമോ ഉണ്ടാകാന്‍ പാടില്ല.
5. മുടി നീളമുള്ളതാണെങ്കില്‍ തോളുകള്‍ക്ക് മുകളില്‍ പുറകോട്ട് വലിച്ച് സുരക്ഷിതമായി ഒതുക്കിവയ്ക്കണം, മുടിയുടെ സ്വാഭാവിക നിറം കാത്തുസൂക്ഷിക്കണം.
6. സ്വർണം, വെള്ളി, വെളുത്ത മുത്ത് അല്ലെങ്കില്‍ ഡയമണ്ട് എന്നിവയിലുളള ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ.
7. സ്‌കേര്‍ട്ടിന് കാല്‍ മുട്ടോളമോ അതിന് താഴെയോ നീളം വേണം.
8. പുരുഷന്‍മാര്‍ ധരിക്കുന്നത് ബട്ടന്‍ കോളറുള്ള ഷര്‍ട്ടാണെങ്കില്‍ ടൈയുമായി ജോടിയായിരിക്കണം.
9. അഭിമുഖ സമയങ്ങളില്‍ പ്രത്യേകിച്ചും യാത്രക്കാരുമായി സംവദിക്കുമ്പോള്‍ അസഭ്യം പറയല്‍, ച്യൂയിംഗ് ഗം, ഫോണുകളോ ഇയര്‍ബഡുകളോ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണം.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: