കോഴിക്കോട്: പെൺകുട്ടിയുടെ വീടിനു മുമ്പിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തുകയും സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശം അയക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പെൺകുട്ടിക്ക് തുടർച്ചയായി അശ്ലീല സന്ദേശം അയക്കുന്നുവെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നഗ്നതാ പ്രദർശനം നടത്തിയത് കണ്ടെത്തിയത്.
പുതുപ്പാടി കാവുംപാറ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് (22) താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പതിവായി പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുന്ന ആളാണ് ഫാസിലെന്ന് പൊലീസ് പറയുന്നു. വ്യാജ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ മേല്‍വിലാസം ഉണ്ടായിക്കായിരുന്നു ചാറ്റിങ്. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടിയുടെ കുടുംബം താമരശേരി പൊലീസില്‍ പരാതി നല്‍കി. സന്ദേശത്തിന്‍റെ ഉറവിടം തേടി പൊലീസ് എത്തിയത് ഫാസിലിലാണ്.
അപ്പോഴാണ് മറ്റൊരു കുറ്റം കൂടി തെളിഞ്ഞത്. പരാതിക്കാരിയുടെ വീടിന് മുന്നില്‍ ഇടയ്ക്ക് ഒരു യുവാവ് നഗ്‌നത പ്രദര്‍ശനം നടത്തുമായിരുന്നു. ഏഴരയ്ക്കും ഒമ്പതിനും ഇടയ്ക്ക് മുഖം മറച്ചാണ് ഇയാള്‍ എത്തിയിരുന്നത്. വീട്ടുകാര്‍ ബഹളം വയ്ക്കുമ്പോള്‍, ഞൊടിയിടയില്‍ പ്രതി ഓടിമറയും.
പലതവണ നാട്ടുകാര്‍ പിടികൂടാന്‍ ഒളിച്ചിരുന്നെങ്കിലും പ്രതിയെ പിടികിട്ടിയിരുന്നില്ല. ഒടുവില്‍ അശ്ലീല സന്ദേശമയച്ച, യുവാവിനെ തിരിച്ചറിഞ്ഞപ്പോഴാണ്, നഗ്‌നതാ പ്രദര്‍ശനം നടത്തിയ കുറ്റവും തെളിഞ്ഞത്. ഒരു ഹാര്‍ഡ്വെയര്‍ കടയിലാണ് ഇയാൾക്ക് ജോലി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Join Our Whats App group
Post A Comment: